കാട്ടാക്കട:പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാർഷിക വികസന വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബൈജു.എസ്.സൈമൺ മുഖ്യാതിഥിയായി പങ്കെടുത്തു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കമലരാജ്, ഉഷാവിൻസന്റ്,സി.വിജയൻ.റഹിം,ശ്രീക്കുട്ടി സതീഷ്,ബി.ഡി.ഒ രംജിത്ത് തുടങ്ങിയവർ സംസാരിച്ചു.

സി.പി.ഐ ആര്യനാട് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആര്യനാട് കൃഷിഭവൻ അംങ്കണത്തിൽ ഫല വൃക്ഷ തൈ നട്ടു. ദിനാചരണം കിസാൻ സഭ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് ഈഞ്ചപ്പുരി സന്തു ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഹരിസുതൻ,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇറവൂർ പ്രവീൺ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ കെ.വി.പ്രമോദ് , ഷെർളിരാജ്,വിപിൻ,കെ.മഹേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.

സി.പി.ഐ കൊക്കോട്ടേല ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ചസി.പി.ഐ നേതാവ് സഖാവ് ഈഞ്ചപ്പുരി രവിയുടെ സ്മരണയ്ക്കയായി ഫല വൃക്ഷ തൈ നട്ടു. ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഹരിസുതൻ ഉദ്ഘാടനം ചെയ്തു.കിസാൻ സഭ സംസ്ഥാനസിറ്റി അംഗം സഖാവ് ഈഞ്ചപ്പുരി സന്തു,ലോക്കൽ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ഇറവൂർ പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറിനെ രക്ഷിക്കൂ ജീവജലം സംരക്ഷിക്കൂ എന്ന മുദ്രാവാക്യമേറ്റെടുത്ത്സി.പി.ഐ ആമച്ചൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെയ്യാറിന്റെ തീരങ്ങളിൽ മുളം തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി കീഴാറൂർ ആറ്റുകരയിൽ മണ്ഡലം അസിസ്റ്റന്റ് സെക്രടറി ചന്ദ്രബാബു മുളം തൈ നട്ട് ഉദ്ഘാടനം ചെയ്തു.മുതിയാവിള സുരേഷ്,ബിനു അമ്പലത്തിൻകാല, പ്രദീപ്,വിജയൻ,ഗ്രാമ പഞ്ചായത്തംഗം മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.

കുറ്റിച്ചൽ തച്ചൻകോട് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പുളി മരത്തൈകൾ നടുകയും വിതരണവും ചെയ്തു.സൊസൈറ്റി പ്രസിഡന്റ് തച്ചൻകോട് വിജയൻ,സെക്രട്ടറി ബി.ബാഹുലേയൻ, മെമ്പർമാരായ കുറ്റിച്ചൽ ചന്ദ്രബാബു,താന്നിമൂട് സലീം,വി.എസ് ജയകുമാർ,ജയകുമാരി.ദീപ തുടങ്ങിയവർ പങ്കെടുത്തു.