deep

തിരുവനന്തപുരം: ലക്ഷദ്വീപ് ജനത ഇന്ന് നടത്തുന്ന 12 മണിക്കൂർ ഉപവാസത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാനത്തെ കേന്ദ്രസർക്കാർ ഓഫീസുകൾക്കു മുന്നിൽ രാവിലെ 10ന് ധർണ നടത്തുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ഷേക് പി. ഹാരിസ് അറിയിച്ചു. വർഗ്ഗീയ ഫാസിസ്റ്റ് നയമാണ് മോദി സർക്കാർ ലക്ഷദ്വീപിൽ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും കാശ്മീരിനെ വിഭജിച്ചതുപോലെ ലക്ഷദ്വീപിനെയും കാവിവൽക്കരിച്ച് മറ്റൊരു ഗുജറാത്താക്കാനാണ് ശ്രമമെന്നും ഷേക് പി. ഹാരിസ് പറഞ്ഞു.