ബാലരാമപുരം:ബാലരാമപുരത്ത് കൊവിഡ് രോഗികൾക്കും നിർദ്ധനർക്കും സായാഹ്ന ഭക്ഷണമെത്തിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന നമോ കിച്ചൺ പത്താംദിനത്തിലേക്ക് കടന്നു.കുമ്മനം രാജശേഖരൻ ഇന്നലെ നമോ കിച്ചൺ സന്ദർശിച്ചു.കോവളം മണ്ഡലം കാര്യാലയത്തിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് എന്നിവർ നമോ കിച്ചൺ സന്ദർശിച്ചു. ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ,ബാലരാമപുരം നോർത്ത് മേഖലാ പ്രസിഡന്റ് പുന്നക്കാട് ബിജു,കോവളം മണ്ഡലം സെക്രട്ടറി എ.ശ്രീകണ്ഠൻ ,ബാലരാമപുരം സൗത്ത് മേഖലാ പ്രസിഡന്റ് രജു ഐത്തിയൂർ,ബാലരാമപുരം നോർത്ത് മേഖലാ ജനറൽ സെക്രട്ടറി അനിൽരാജ്,ബാലരാമപുരം സൗത്ത് മേഖലാ ജനറൽ സെക്രട്ടറി കാവിൻപുറം സുരേഷ്,മണ്ഡലം കമ്മിറ്റി അംഗം രാജേഷ്,അനീഷ് കർത്ത ,രജിത ടീച്ചർ എന്നിവർ സംബന്ധിച്ചു
ഫോട്ടോ -ബി.ജെ.പിയുടെ നമോ കിച്ചൺ കുമ്മനം രാജശേഖരൻ സന്ദർശിക്കുന്നു.