fd

വർക്കല: യൂത്ത് മൂവ്മെന്റ് കേന്ദ്ര സമിതി പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആഹ്വാനം ചെയ്ത " ഒരു തൈ നടാം " ഹരിത പദ്ധതി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയനിൽ നടപ്പാക്കി. യൂത്ത് മൂവ്മെന്റ് പ്രവർത്തർ അവരവരുടെ വീട്ടുവളപ്പിലും ഗുരുക്ഷേത്രാങ്കണങ്ങളിലും ശാഖാമുറ്റത്തും വൃക്ഷത്തൈകൾ നട്ടു. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം വടശ്ശേരിക്കോണത്തുള്ള കുടുംബ വീട്ടിൽ നെല്ലി, പേര, മാവ് തുടങ്ങിയ വ്യക്ഷത്തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് ശിവഗിരി യൂണിയൻ ചെയർമാൻ അനൂപ് വെന്നികോട്, കൺവീനർ രജനു പനയറ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .