ljd

മലയിൻകീഴ് : ലോക പരിസ്ഥിതി ദിനത്തോടനുബദ്ധിച്ച് പ്രമുഖ സോഷ്യലിസ്റ്റും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ ഓർമ്മയ്ക്കായി ഐ.ബി.സതീഷ് എം.എൽ എ സ്മൃതി വ്യക്ഷതൈ നട്ടു.ലേക്താന്ത്രിക് ജനതാദൾ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അഡ്വ.എൻ.ബി.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു.ജില്ല പ്രസിഡന്റ് എൻ.എം.നായർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വാസുദേവൻനായർ, ഒ.ജി.ബിന്ദു, ആർ.അജിതകുമാരി,പി.ടി.എ പ്രസിഡന്റ് എം.അനിൽകുമാർ,നേതാക്കളായ മേപ്പൂക്കട മധു ജി നീലകണ്ടൻനായർ, മാകുന്നിൽ രാമച ന്ദ്രൻനായർ, കുന്നം പാറ ജയൻ,മച്ചേൽഹരികുമാർ,മേപ്പൂക്കട വിജയൻ,രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

caption ലോക പരിസ്ഥിതി ദിനത്തിൽ എം.പി വീരേന്ദ്രകുമാറിന്റെ ഓർമ്മയ്ക്കായി മലയിൻകീഴ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ ഐ.ബി.സതീഷ് എം.എൽ സ്മൃതി വ്യക്ഷതൈ നടുന്നു