oushadhi

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ട് ലക്ഷത്തിലധികം ഔഷധസസ്യ തൈകളുടെ വിതരണോദ്ഘാടനം മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. ആയുർവേദ മരുന്ന് നിർമ്മാണ സ്ഥാപനങ്ങളിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഔഷധിയുടെ തൃശൂർ ജില്ലയിലെ കുട്ടനെല്ലൂരിലും കണ്ണൂർ ജില്ലയിലെ പരിയാരത്തുമുള്ള നഴ്സറികളിലാണ് ചന്ദനം, ദന്തപാല, കൂവളം, പലകപ്പയ്യാനി, അശോകം തുടങ്ങിയ നൂറിൽപരം ഇനത്തിൽപ്പെട്ട ഔഷധസസ്യങ്ങളുടെ ശേഖരം സജ്ജമാക്കിയിരിക്കുന്നത്. സർക്കാർ സ്ഥാപനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കും സ്വകാര്യ വ്യക്തികൾക്കും സൗജന്യ നിരക്കിൽ ഇത് വിതരണം ചെയ്യും.