തിരുവനന്തപുരം:റോഡ് സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലും ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ,റോഡിലും പാതയോരങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന കെട്ടിട നിർമ്മാണ സാമഗ്രികൾ,വൃക്ഷ കൊമ്പുകൾ എന്നിവ നീക്കം ചെയ്യാനുള്ള നടപടി ജില്ലയിൽ മോട്ടോർവാഹന വകുപ്പ് ആരംഭിച്ചു.റോഡ് സുരക്ഷായ്ക്ക് വിഘാതമാകുന്ന സാധനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് ജില്ലയിലെ ആർ.ടി.ഒ മാരുടെ വാട്സാപ്പിലോ ഇ-മെയിലിലോ ചിത്രങ്ങൾ സഹിതം സമർപ്പിക്കാം. വിവരങ്ങൾക്ക് ഫോൺ. 8547639001,9497266005 മെയിൽ kl01.mvd@kerala.gov.in