തിരുവനന്തപുരം: നേമം ഗവ.ആയുർവേദ ഡിസ്‌പെൻസറിയിലെ ആയുർവേദ ചികിത്സയ്ക്ക് പ്രിയമേറുന്നു.60 വയസിന് മുകളിൽ പ്രായമുള്ളവരുടെ ആരോഗ്യത്തിനായി മിത്രം,ജീവിതശൈലീ രോഗങ്ങളുടെ ചികിത്സയ്ക്കായി ജീവനം,പാലിയേറ്റീവ് കെയറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പ് രോഗികൾക്ക് സാന്ത്വനം,പകർച്ചവ്യാധികൾക്കെതിരെ ധൂപനം,കൗമാര പ്രായക്കാരിൽ കാണുന്ന വിവിധ രോഗങ്ങളുടെ ചികിത്സയ്ക്കായി സൗഖ്യം തുടങ്ങിയ പദ്ധതികളാണ് ആശുപത്രിയിൽ നടപ്പാക്കിയിട്ടുള്ളത്.

കൊവിഡുമായി ബന്ധപ്പെട്ടും വിപുലമായ ചികിത്സാസംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്‌പെൻസറിയിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായുള്ള കെട്ടിട നിർമ്മാണവും നടന്നു വരുന്നു. സീനിയർ മെഡിക്കൽ ഓഫീസറായ ഡോ. ഷർമദ് ഖാനാണ് നേതൃത്വം നൽകുന്നത്. രോഗികൾക്കും സന്നദ്ധ പ്രവർത്തകർക്കും 9447963481 എന്ന നമ്പരിൽ ബന്ധപ്പെടാം.