കിളിമാനൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള അറബിക് മുൻഷിസ് അസോസിയേഷൻ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും വീടുകളിലുമായി വൃക്ഷത്തൈ നട്ടു. സംസ്ഥാനതല ഉദ്ഘാടനം തൊളിക്കുഴി എസ്.വി.എൽ.പി സ്കൂളിൽ വൃക്ഷത്തൈ നട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം. തമീമുദീൻ നിർവഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്. നിഹാസ്, എസ്. ഹിഷാമുദ്ദീൻ, എ. മുനീർ, സംസ്ഥാന സമിതി അംഗങ്ങളായ അൻസർ. എൽ.എ, യാസർ എന്നിവർ പങ്കെടുത്തു.