1

പൂവാർ: കാഞ്ഞിരംകുളം ഗ്രാമപഞ്ചായത്ത് മലിനംകുളത്തിൽ സ്ഥാപിച്ചിട്ടുള്ള പമ്പ് ഹൗസ് ഡിജിറ്റലാക്കി. ഇതിന്റെ ഉദ്ഘാടനം പ്രസിഡന്റ് ഷൈലജകുമാരി നിർവഹിച്ചു. സെക്രട്ടറി ഹരിൻ ബോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഡി.സുനീഷ്, ടൗൺ വാർഡ് അംഗം എം. ശ്രീലക്ഷ്മി, ബിജു തുടങ്ങിയവർ പങ്കെടുത്തു. മഴക്കാലത്ത് പമ്പ് പ്രവർത്തിപ്പിക്കുന്നതിന് പലപ്പോഴും കാലതാമസം നേരിടും. ഈ സമയങ്ങളിൽ പൊട്ടക്കുളം, മലിനംകുളം പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറുക പതിവാണ്. പമ്പ് ഹൗസിന്റെ പ്രവർത്തനം ഡിജിറ്റലായതോടെ വെള്ളക്കെട്ടിന് താല്ക്കാലിക പരിഹാരമാകും എന്നാണ് നാട്ടുകാർ പ്രതീക്ഷിക്കുന്നത്. ഗ്രാമ പഞ്ചായത്തിന്റെ നടപടിയെ പൊട്ടക്കുളം ആക്ഷൻ കൗൺസിൽ അഭിനന്ദിച്ചു.

ഫോട്ടോ: മലിനംകുളത്തിൽ സ്ഥാപിച്ച പമ്പ് ഹൗസ് ഡിജിറ്റലാക്കിയതിന്റെ ഉദ്ഘാടനം കാഞ്ഞിരംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശൈലജകുമാരി നിർവഹിക്കുന്നു.