ദുൽഖർ സൽമാൻ നായകനായ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന തമിഴ് ചിത്രത്തിലൂടെ ആരാധക ഹൃദയങ്ങൾ കീഴടക്കിയ നായികയാണ് ഋതുവർമ്മ. സ്ഫുടമായി തെലുങ്ക് സംസാരിക്കുന്ന ഋതു തെലുങ്കിലും തമിഴിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
തേടിവരുന്ന എല്ലാ ചിത്രങ്ങളിലും അഭിനയിക്കുകയെന്നതല്ല തന്റെ കഴിവിനെ അംഗീകരിക്കുകയും പരസ്പര ബഹുമാനമുള്ള സംവിധായകരുടെ സിനിമകളിൽ മാത്രം അഭിനയിക്കുകയെന്നതാണ് തന്റെ നയമെന്ന് ഋതുവർമ്മ പറയുന്നു.
ഇൗച്ച ഫെയിം നാനി നായകനാകുന്ന ടക്ക് ജഗദീഷ് എന്ന തെലുങ്ക് ചിത്രമാണ് ഇനി ഋതുവിന്റേതായി റിലീസാകാനുള്ളത്. തമിഴ് തെലുങ്ക് ഭാഷകളിലായി ഒരുങ്ങുന്ന വരുഡുകാവലേനു എന്ന ചിത്രവും ഋതുവർമ്മ കമ്മിറ്റ് ചെയ്തുകഴിഞ്ഞു. നാഗശൗര്യയാണ് ഇൗ ചിത്രത്തിൽ ഋതുവിന്റെ നായകൻ.