പാലോട്: നന്ദിയോട് ഗ്രാമപഞ്ചായത്തിലെ 18നും 40നും മദ്ധ്യേ പ്രായമുള്ള ആദിവാസി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കായി 7, 8, 9 തിയതികളിലായി കൊവിഡ് വാക്സിനേഷൻ പ്രോഗ്രാം നടത്തുന്നു. 7ന് പാലുവള്ളി ഗവ:യു.പി.എസിൽ വച്ച് മാങ്കുഴി, വല്യ വേങ്കോട്ടുകോണം, കിടാരക്കുഴി, നന്ദിയോട് ടൗൺ, പ്രാമലകരിക്കകം, ഭദ്രംവച്ചപാറ, ചൂടൽമൺപുറം, വട്ടപ്പൻകാട്, നാഗര എന്നിവിടങ്ങളിലെയും 8 ന് താന്നിമൂട് ഗ്രാമശ്രീയിൽ വച്ച് നീർപ്പാറ, കുഴിയം, മാമൂട്, മുത്തിക്കാട്, ചെറ്റപ്പാട് എന്നിവിടങ്ങളിലെയും 9ന് വെമ്പ് ശിവക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് മണലയം, കാപ്പിതോട്ടം, വാളംകുഴി, ഉണ്ടപ്പാറ, പച്ചമല, മരുതുംമൂട്, ആലുംകുഴി എന്നിവിടങ്ങളിലേയും ട്രൈബൽ വിഭാഗത്തിൽ പെട്ടവർക്ക് മാത്രമായിരിക്കും രാവിലെ 9 മുതൽ 3 വരെ വാക്സിനേഷൻ നൽകുകയെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.