ആറ്റിങ്ങൽ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ആറ്റിങ്ങൽ നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വൃക്ഷത്തൈകൾ നട്ട് നിർവഹിച്ചു.ഗവ.പോളിടെക്നിക്കിലും, വലിയകുന്ന് താലൂക്കാശുപത്രിയിലുമായി നടന്ന ദിനാചരണത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, രമ്യസുധീർ, പ്രിൻസിപ്പൽ ഷാജിൽ അന്ത്രു, വാർഡ് കൗൺസിലർമാരായ എം.താഹിർ, സുധർമ്മ, കൗൺസിലർമാരായ ആർ.എസ്. അനൂപ്, ഒ.പി.ഷീജ, കൃഷി ഓഫീസർ വി.എൽ.പ്രഭ, ആശുപത്രി സൂപ്രണ്ട് ഡോ.ജസ്റ്റിൻ ജോസ്, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, പൊലീസ് ഉദ്യോഗസ്ഥ സഫീജ, ചീഫ് വോളന്റിയർമാരായ ഇ.അനസ്, അഖിൽ എന്നിവർ പങ്കെടുത്തു. നാട്ടിലെ പരിസ്ഥിതി പ്രവർത്തകനും മുതിർന്ന കർഷകനുമായ രാമചന്ദ്രൻ പിള്ളയെ ആദരിച്ചു.

ഹരിതകേരള മിഷന്റെ ഭാഗമായി നഗരസഭയിൽ നടപ്പിലാക്കുന്ന 13-ാം പച്ചത്തുരുത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വൃക്ഷത്തൈ നട്ട് നിർവഹിച്ചു. ഔഷധ സസ്യ തോട്ടവും നിർമ്മാണവും നടന്നു. കുന്നുവാരം എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്.ഷീജ,രമ്യസുധീർ,ഗിരിജ ,കൗൺസിലർമാരായ ഷീല,ബിനു, സന്തോഷ്, സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, റിസോഴ്സ് പേഴ്സൺ എൻ.റസീന, സ്കൂൾ പി.ടി.എ പ്രസിഡന്റ് മൂഴിയിൽ സുരേഷ്, ഹെഡ്മാസ്റ്റർ ജി.ആർ.മധു, മാനേജർ രാമചന്ദ്രൻ നായർ, അദ്ധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് 11 പച്ചത്തുരുത്തുകൾ നിർമ്മിച്ചിരുന്നു. ഇതിൽ ഗവ. ഐ.ടി.എ യിലെ നൻമ പച്ചത്തുരുത്ത് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.

അയിലം ഗവ.ഹൈസ്കൂളിൽ മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ചന്ദ്രബാബു സ്കൂൾ മുറ്റത്ത് നെല്ലിമരം നട്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രമ്യ, എസ്.എം.സി.ചെയർമാൻ ബീന, പി.റ്റി.എ.പ്രസിഡന്റ്. ഇ.താജുദീൻ, വൈസ് പ്രസിഡന്റ് വേണുനായർ, എം.പി.ടി.എ പ്രസിഡന്റ് നിഷ അജയ്,റോയ്.പി,അദ്ധ്യാപകൻ സതീഷ് കുമാർ.എസ്, പൂർവ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

സി.പി.ഐ യുടെ ആഭിമുഖ്യത്തിൽ ഓർമ്മ മരം എന്ന പരിപാടി നടന്നു.കർഷകത്തൊഴിലാളി യൂണിയൻ ബി.കെ. എം.യു ജില്ലയിലോട്ടാകെ മരം വച്ചുപിടിപ്പിക്കൽ കാമ്പെയിനിന്റെ ഭാഗമായാണ് ആറ്റിങ്ങലിലും നടന്നത്. സി.പി.ഐ നേതാവും കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ആയിരുന്ന കെ .ആർ. വിക്രമരാജിന്റെ സ്മരണാർത്ഥം ആറ്റിങ്ങൽ മൂന്നു മുക്ക് ജംഗ്ഷനിൽ ബി. കെ. എം യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മനോജ് ബി. ഇടമന ഓർമ്മമരം നട്ടു. സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ,​അഡ്വ.എം.മുഹസിൻ,മണമ്പൂർ ഗോപൻ,എ.റാഫി,നസീർ ബാബു,ശ്യം,പി.ആൻഡ്സ്,സുജിത്ത് സുലോവ് എന്നിവർ പങ്കെടുത്തു.

മണമ്പൂർ ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം വാർഡിൽ ഒറ്റ ദിവസം കൊണ്ട് 100 വീടുകളിൽ വൃക്ഷത്തൈകൾ നട്ടു.കാഞ്ഞിരം ദേവി ക്ഷേത്രം വില്ലേജ് ഓഫീസ് രജിസ്റ്റർ ഓഫീസ് എന്നിവിടങ്ങളിലാണ് വൃക്ഷത്തൈ വിതരണം നടന്നത്. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുധീർ കവലയൂർ‌,​ വാർഡ്‌ മെമ്പർ സുരേഷ്, ​സന്നദ്ധ സേന പ്രവർത്തകരായ പ്രണവ്,​ ആദർശ്,​ സജിത്ത്,​ സുജിത്ത്,​ കൃഷ്ണദത്തൻ എന്നിവർ നേതൃത്വം നൽകി.

കിഴുവിലം ഗവ: യു.പി.എസിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ മനോന്മണി വൃക്ഷത്തൈ നട്ട് ദിനാചരണം ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് ആർ ശ്രീകണ്ഠൻനായർ, ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.ഗോപകുമാർ,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴസൺ എസ്. സുലഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിത,വാർഡ് മെമ്പർമാരായ അനീഷ് ജി.ജി,പ്രസന്നകുമാരി, ഹെഡ്മാസ്റ്റർ എസ്. സതീഷ് കുമാർ അദ്ധ്യാപകരായ ബാലമുരളീകൃഷ്ണ,ഡി.എസ്. ഷീജ, പി.വി. സീമ, സുനിത എന്നിവർ പങ്കെടുത്തു.