g

ബാലരാമപുരം: ഹോണ്ട ആക്ടീവ സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. തെന്നൂർക്കോണം കോട്ടവിളാകത്ത് നിശാന്ത് (19)​ ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി 11 ന് മംഗലത്തുകോണം തെങ്ങുവിള വീട്ടിൽ രമേശിന്റെ മകൻ വിനായകന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണുകൾ ആക്ടീവയിൽ സൂക്ഷിച്ചിട്ട് മൈതാനത്ത് കളിക്കാൻ പോയത്. ഇവർ തിരികെഎത്തിയപ്പോൾ സീറ്റ് കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ബാലരാമപുരം പൊലീസിലും സൈബർ സെല്ലിലും യുവാക്കൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോണുകൾക്ക് ഒന്നേകാൽ ലക്ഷം രൂപ വിലമതിക്കുമെന്ന് യുവാക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം പൊലീസ് കണ്ടെടുത്തു.

നിശാന്ത്