തിരുവനന്തപുരം: കേരള സർവകലാശാലയിലെ അനദ്ധ്യാപക ജീവനക്കാർ മുഖ്യമന്ത്റിയുടെ ദുരിതാശ്വാസനിധിയിലേക്ക് 51,83,859 രൂപ കൈമാറി. വാക്സിൻ ചലഞ്ചിലൂടെ സമാഹരിച്ച തുകയുടെ ഒന്നാം ഗഡുവാണ് വൈസ് ചാൻസലർ വി.പി.മഹാദേവൻപിള്ള മന്ത്റി ഡോ.ആർ.ബിന്ദുവിന് കൈമാറിയത്. സിൻഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാൻ, ജി.മുരളീധരൻ, ജി.ബിജുകുമാർ, ബി.ബാലചന്ദ്രൻ,ഡോ.എം.വിജയൻപിള്ള, രജിസ്ട്രാർ കെ.എസ്.അനിൽകുമാർ എന്നിവർ പങ്കെടുത്തു.