vacin

തിരുവനന്തപുരം: 40 വയസിനു മുകളിലുള്ള എല്ലാവർക്കും ജൂലായ് 15നകം ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. 45 വയസു മുതലുള്ളവരിൽ 50 ലക്ഷം പേരാണ് ഇനി ആദ്യ ഡോസ് സ്വീകരിക്കാനുള്ളത്. ഈ മാസം 38 ലക്ഷം ഡോസ് ലഭിക്കും. 50,000 ഡോസ് ഇന്നെത്തും.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വാ‌ക്‌സിനേഷൻ ഒരു കോടി പിന്നിട്ടു. ഇന്നലെ വരെ 78,75,797 പേർക്ക് ഒന്നാം ഡോസും 21,37,389 പേർക്ക് രണ്ട് ഡോസും നൽകി.

പല സംസ്ഥാനങ്ങളും വാക്‌സിൻ പാഴാക്കിയപ്പോൾ കേരളത്തിലെ നഴ്‌സുമാർ ഒരു തുള്ളി പോലും പാഴാക്കാതെയാണ് ദൗത്യം നിർവഹിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ജനുവരി 16നാണ് വാക്‌സിനേഷൻ ആരംഭിച്ചത്.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ എല്ലാ വകുപ്പുകളും കൈകോർത്ത് ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രാനുമതി ലഭിച്ച 35 പി.എസ്.എ ഓക്‌സിജൻ പ്ലാന്റുകളുടെ ടെൻഡർ നടപടി പൂർത്തിയായി. ഒക്ടോബറോടെ പ്രവർത്തനം തുടങ്ങും.

അവലോകന യോഗ

തീരുമാനങ്ങൾ

 മാനസിക വൈകല്യമുള്ളവർ വാക്‌സിനേഷൻ മുൻഗണനാ പട്ടികയിൽ

 മന്ത്രിമാരുടെ ഓഫീസ് ജീവനക്കാരുൾപ്പെടെ ഉദ്യോഗസ്ഥർക്കും മുൻഗണന

 കൂടുതൽ തൊഴിലാളികളുള്ള സ്ഥലങ്ങളിൽ തുടർച്ചയായി കൊവിഡ് ടെസ്റ്റ്

 റബർ വിപണന കടകൾ, അസംസ്‌കൃത വസ്തുക്കളുടെ കടകൾ തുറക്കാം

 കിസാൻ ക്രെഡിറ്റ് കാർഡിന്റെ കാലാവധി നീട്ടും

വകഭേദം കണ്ടെത്തും

മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി,​ വാക്സിൻ എടുത്തവരിലെ രോഗബാധയും (ബ്രേക്ക്ത്രൂ ഇൻഫെക്‌ഷൻ)​ കുട്ടികളിലെ രോഗബാധയും ജനിതക ശ്രേണീകരണം നടത്തി ഫലം ആഴ്ചതോറും വിശകലനം ചെയ്യും. വകഭേദം വന്ന വൈറസുകൾ സംസ്ഥാനത്തുണ്ടോയെന്ന് കണ്ടെത്തും.

ഭക്ഷ്യക്കിറ്റ് 15ന്

ഈ മാസം10 ഓടെ ജൂണിലെ ഭക്ഷ്യകിറ്റുകൾ തയ്യാറാകും. 15 മുതൽ 85 ലക്ഷം പേർക്ക് കിറ്റ് നൽകും.

കേരളത്തിന് കിട്ടിയ

വാക്സിൻ

1,04,13,620

ആകെ ഡോസ്

95,29,330

കേന്ദ്രം നൽകിയത്

8,84,290

കേരളം വാങ്ങിയത്

വാ‌ക്‌സിൻ സ്വീകരിച്ചവർ

18 - 44വയസ്

ഒരു ഡോസ്

4,74,676

രണ്ട് ഡോസ്

50

45 - 60 വയസ്

ഒരു ഡോസ്

27,96,267

രണ്ട് ഡോസ്

1,97,052

60 മുതൽ

ഒരു ഡോസ്

35,48,887

രണ്ട് ഡോസ്

11,38,062

ആരോഗ്യ പ്രവർത്തകർ

ഒരു ഡോസ്

5,20,788

രണ്ട് ഡോസ്

4,03,698

മുന്നണിപ്പോരാളികൾ

ഒരു ഡോസ്

5,35,179

രണ്ട് ഡോസ്

3,98,527