ബാലരാമപുരം:ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹരിതം സഹകരണം നെയ്യാറ്റിൻകര താലൂക്ക് തല ഉദ്ഘാടനം നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ കെ.ആൻസലൻ എം.എൽ.എ പുളിമരതൈ നട്ട് ഉദ്ഘാടനം ചെയ്തു.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി.എസ്.ചന്തു,ബാങ്ക് പ്രസിഡന്റ് എം.പൊന്നയ്യൻ,അസിസ്റ്റന്റ് രജിസ്ട്രാർ ആർ.പ്രമീള,ബാങ്ക് മുൻപ്രസിഡന്റ് ജി.എൽ. രാജഗോപാൽ,സെക്രട്ടറി എസ്.സജീവ്,വാർഡ് മെമ്പർ മാരായ സി.എസ്.അജിത,ബി.ടി.ബീന,ബാങ്ക് ഭരണസമിതി അംഗങ്ങളായ സി. വിജയരാജൻ,ടി.സദാനന്ദൻ,എൻ.ബിനികുമാർ,ഡി.ജയകുമാർ,ബാങ്ക് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
ഫോട്ടോ- ലോകപരിസ്‌ഥിതി ദിനത്തോടനുബന്ധിച്ചു ഹരിതം സഹകരണം നെയ്യാറ്റിൻകര താലൂക് തല ഉദ്ഘാടനം നെല്ലിമൂട് സർവീസ് സഹകരണ ബാങ്കിൽ നെയ്യാറ്റിൻകര എം.എൽ.എ കെ.ആൻസലൻ പുളിമരതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു