photo

നെടുമങ്ങാട്:പൂവത്തൂർ എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പച്ചത്തുരുത്ത് ഒരുക്കൽ,ഓർമ്മമരം നടീൽ എന്നിവ നടന്നു.നഗരസഭ ലഭ്യമാക്കിയ ഫലവൃക്ഷ തൈ കൊണ്ട് ഒരുക്കുന്ന പച്ച തുരുത്തിന്റെ ഉദ്ഘാടനം കൗൺസിലർ ലേഖ വിക്രമൻ നിർവഹിച്ചു. മുൻ പ്രിൻസിപ്പൽ സുമം ടീച്ചറിന്റെ സ്മരണക്ക് സ്കൂൾ വളപ്പിൽ പി.ടി.എ പ്രസിഡന്റ്‌ എസ്. എസ്. ബിജു നെല്ലിമരം നട്ടു.ആറാം ക്ലാസ് വിദ്യാർഥികളുടെ 51 രക്ഷകർത്താകൾക്ക് വീടുകളിൽ നട്ട് പരിപാലിക്കുന്നതിന് ഫലവൃക്ഷതൈ വിതരണം ചെയ്തു. ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡന്റ്‌ ബി.ബി.സുരേഷ്,അദ്ധ്യാപകരായ ജ്യോതി,സുജല,ഷജീല,പി.ടി.എ എക്സി.അംഗങ്ങളായ വിനോദ്, ലേഖ വിജയൻ,വിദ്യാർത്ഥിനി പ്രാർത്ഥന എന്നിവർ പങ്കെടുത്തു.