പാലോട്:ലോക പരിസ്ഥിതി ദിനാചരണത്തത്തിന്റെ ഭാഗമായി ഡോ.ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചു. മലയോര ഹൈവേക്കുവേണ്ടി മരങ്ങൾ മുറിച്ചുമാറ്റിയ സ്ഥലങ്ങളിലാണ് വൃക്ഷത്തൈ നട്ടത്. പാലോട് ജെ.എൻ.ടി.ബി.ജി.ആർ. ഐ ജംഗ്ഷനിൽ സ്വാമി സൂക്ഷ്മാനന്ദ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം കാര്യദർശി സ്വാമി ശിവ സ്വരൂപാനന്ദ, ജില്ല പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. റിയാസ്, ഗ്രാമപഞ്ചായത്തംഗം ഗീതാ പ്രിജി, ഫൗണ്ടേഷൻ സെക്രട്ടറി സാലി പാലോട്, വൈസ് പ്രസിഡന്റ് നിസാർ മുഹമ്മദ് സുൾഫി, സലീം പള്ളിവിള, ജി.ആർ. ഹരി, ഫൈസൽ (ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല കമ്മിറ്റി), കിരൺ പാങ്ങോട്, ആദർശ് പ്രതാപ്, എം. സമീർ, ശിവരാജൻ, ജിജോ തോമസ്, അനിൽ കുമാർ, ഹാഫിസ് മുഹമ്മദ്, ശ്രീകണ്ഠൻ നായർ, നജിം കൊച്ചുകലുങ്ക് എന്നിവർ പങ്കെടുത്തു.
ഫോട്ടോ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഡോ. ഖമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ സ്വാമി സൂക്ഷ്മാനന്ദ ഉദ്ഘാടനം ചെയ്യുന്നു