vld-3

വെള്ളറട: കർഷകർ ഭൂമിയുടെ നേരവകാശികൾ എന്ന സന്ദേശവുമായി പരിസ്ഥിതി ദിനത്തിൽ കുട്ടിപ്പൊലീസ്. ആനാവൂർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി കേഡറ്റുകൾ കർഷകർക്ക് ഫല വൃക്ഷതൈകൾ സമ്മാനിച്ച പരിസ്ഥിതി ദിനാചരണം കുന്നത്തുകാൽ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആർ.അമ്പിളി കർഷകന് വൃക്ഷതൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എസ്.സിന്ധു, എസ്.പി.സി കോഡിനേറ്റർ സൗദീഷ് തമ്പി, എസ്.എം.സി ചെയർമാൻ അനിൽകുമാർ,വൈസ് ചെയർമാൻ യേശുദാസ്, എച്ച്.എസ്.അരുൺ എന്നിവർ പങ്കെടുത്തു.

caption: കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. അമ്പിളി വൃക്ഷതൈ കർഷകനു നൽകി ഉദ്ഘാടനം ചെയ്യുന്നു