agri

കിളിമാനൂർ:പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിൽ കൃഷിവകുപ്പും വി.എഫ്.സി.കെയും സംയുക്തമായി എല്ലാ വീട്ടിലും ഒരു പോഷക തോട്ടം,കൃഷിവകുപ്പിന്റെ ഒരു കോടി ഫല വൃക്ഷ തൈ വിതരണം,തൈനടീൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷനായ ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ മിനി.ടി,കൃഷി അസിസ്റ്റന്റ് ഡയറക്ടർ,അനിൽകുമാർ,കൃഷി ഓഫീസർ ബീന,പഞ്ചായത്തിലെ ജനപ്രതിനിധികൾ,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.