നെടുമങ്ങാട്:വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് കർഷക സംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റി 81,000 രൂപ സ്വരൂപിച്ച് നൽകി.നെടുമങ്ങാട്ട് നടന്ന ചടങ്ങിൽ കർഷക സംഘം ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ ഏരിയ സെക്രട്ടറി ആർ.മധുവിൽ നിന്നും തുക ഏറ്റുവാങ്ങി.കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.ആർ.ജയദേവൻ മുഖ്യാഥിതിായിരുന്നു. ഒരു യൂണിറ്റിൽ നിന്നും ഒരാളിന്റെ രണ്ട് ഡോസ് വാക്സിന്റെ വിലയായ 600 രൂപ ക്രമത്തിൽ നെടുമങ്ങാട് ഏരിയയിലെ 9 ലോക്കൽ കമ്മിറ്റികളിലായുള്ള 135 യൂണിറ്റുകളിലെ കർഷക സംഘം നേതാക്കളിൽ നിന്നുമാണ് 81,000 രൂപ സ്വരൂപിച്ചത്. ഏരിയ പ്രസിഡന്റ് പി.ജി.പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കർഷക സംഘം ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.ആർ.സുരേഷ്,പി.രാജീവ്,ബിജു ആനാട്, ജയമോഹൻ എന്നിവരും പങ്കെടുത്തു.