തിരുവനന്തപുരം :പേട്ട ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സഹപാഠിക്കൊരു കൈത്താങ്ങായി കുട്ടികളുടെ വീട്ടിലേക്കാവശ്യമായ ഭക്ഷ്യേതര സാധനങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.പേട്ട വാർഡ് കൗൺസിലർ സുജാദേവി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റിന്റെയും വി.എച്ച്.എസ്.സി അദ്ധ്യാപക കൂട്ടായ്മയിൽ നായനാർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഒരുദിവസത്തെ അരിയും പച്ചക്കറികളും എത്തിച്ച് നൽകുകയുണ്ടായി.