തിരുവനന്തപുരം: ഭാരവാഹിത്വം മുതൽ സ്ഥാനാർത്ഥിത്വം വരെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വച്ചതാണ് കോൺഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് കാരണമായതെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി ചെയർമാനാക്കിയത് മുന്നണിയുടെ ദൗർബല്യം തുറന്നുകാണിച്ചു. പോഷക സംഘടനകളെ അവഗണിച്ചത് പാർട്ടി ദുർബലമാകാൻ കാരണമായെന്നും അദ്ദേഹം പറഞ്ഞു.
ഐ.എൻ.ടി.യു.സി. സംസ്ഥാന സമിതിയുടെയും ജില്ലാ കമ്മിറ്റികളുടെയും സംഘടനാ തിരഞ്ഞെടുപ്പ് നടത്തും. 2020 ഡിസംബർ 31 അടിസ്ഥാന വർഷമായി കണക്കാക്കി ജില്ലാ-സംസ്ഥാന കമ്മിറ്റികളിലേയ്ക്കുള്ള തിരഞ്ഞെടുപ്പും നടക്കും.