മലയിൻകീഴ് : മിൽമ മേഖലാ യൂണിയൻ അഡ്മി. കമ്മിറ്റി കൺവീനറായി തിരഞ്ഞെടുത്ത എൻ.ഭാസുരാംഗനെ എസ്.എൻ.ഡി.പി.യോഗം മാറനല്ലൂർ ശാഖ ആദരിച്ചു.പരിസ്ഥിതി ദിനാചാരണത്തിന്റെ ഭാഗമായി ഇന്നലെ ഭാസുരാംഗൻ ശാഖാങ്കണത്തിൽ ആര്യ വേപ്പിൻ തൈ നടുകയും ചെയ്തു.ശാഖ പ്രസിഡന്റ് ബി.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ്,രജി,ശാഖ സെക്രട്ടറി ആർ.ചന്ദ്രൻ,ശാഖ മുൻ സെക്രട്ടറിമാരായ പി.എൻ.രാജീവൻ,ആർ.രാജേഷ് എന്നിവർ സംസാരിച്ചു.പുതുതായീ പ്രവർത്തനം ആരംഭിക്കുന്ന 'ശ്രീ നാരായണ ആർട്ട്സ് ആന്റ് സ്പോർട്സ് ക്ലബിന്റെ ആദ്യ മെമ്പർഷിപ്പ് വിതരണം,ശ്രീകുമാരനാശൻ വായനശാലയ്ക്ക് വേണ്ടി പുസ്തകം സ്വാരൂപിക്കൽ എന്നിവയുമുണ്ടായിരുന്നു.
(ഫോട്ടോ അടിക്കുറിപ്പ്....മിൽമ മേഖലാ യൂണിയൻ അഡ്മി. കമ്മിറ്റി കൺവീനർ എൻ.ഭാസുരാംഗൻ എസ്.എൻ.ഡി.പി.യോഗം മാറനല്ലൂർ ശാഖാങ്കണത്തിൽ പരിസ്ഥിതി ദിനത്തിൽ ആര്യ വേപ്പിൻ തൈ നടുന്നു