പാറശാല: പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാറശാല ഗ്രാമ പഞ്ചായത്തിലെ പെരുവിള എൽ.എം.എസ്.യു.പി സ്‌കൂളിൽ നടന്ന പച്ചത്തുരുത്തിന്റെ പ്രവർത്തനോദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, വൈസ് പ്രസിഡന്റ് ആൽവേഡിസ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ജെ. ജോജി, വിനുതകുമാരി, എസ്. ആര്യദേവൻ, വൈ. സതീഷ് തുടങ്ങിയവർ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിലെ 14 ഡിവിഷനുകളിലുമായി അംഗങ്ങളുടെ നേതൃത്വത്തിൽ 1500 ഫല വൃക്ഷ തൈകൾ നട്ടു.
ഫോട്ടോ: പരിസ്ഥിതി ദിനാചരണത്തിന്റ ഭാഗമായി പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന പച്ചത്തുരുത്തിന്റെ പ്രവർത്തനോദ്‌ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു.