ബാലരാമപുരം:ബിജെപി കല്ലിയൂർ ഈസ്റ്റ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിന പരിപാടിയിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രകൃതി കൃഷി രീതികളുടെ പ്രചാരകനും പ്രയോക്താവുമായ കെ.എം.ഹിലാലിനെ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് ആദരിച്ചു.പരിസ്ഥിതിദിനാചരണം വൃക്ഷത്തൈനട്ട് അഡ്വ.എസ് സുരേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി കല്ലിയൂർ ഈസ്റ്റ് ഏരിയ പ്രസിഡന്റ് സതീശൻ,ജനറൽ സെകട്ടറിമാരായ ശ്യാം,വിശാഖ്,ബി.ജെ.പി കോവളം മണ്ഡലം സെക്രട്ടറി വിനുകുമാർ,വൈസ് പ്രസിഡന്റ് സുരേഷ്,സെക്രട്ടറി പ്രവീൺ,ബൂത്ത് സെക്രട്ടറി അരുൺ,അഞ്ചനാദേവി എന്നിവർ പങ്കെടുത്തു.
caption ബി.ജെ.പി കല്ലിയൂർ ഈസ്റ്റ് ഏര്യാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് വൃക്ഷത്തൈനട്ട് ഉദ്ഘാടനം ചെയ്യുന്നു