നെയ്യാറ്റിൻകര: വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ പരിസ്ഥിതി ദിനാചരണം നടന്നു. അരുവിപ്പുറത്ത് നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറിയും മഠാധിപതിയുമായ സ്വാമി സാന്ദ്രനന്ദയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ചേർന്ന് വൃക്ഷത്തൈ നട്ടു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ആർ. രാജേഷ്, ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ്, നേതാക്കളായ ചെങ്കൽ രാജശേഖരൻ നായർ, എൻ.കെ. ശശി, മഹേഷ് കൂട്ടപ്പന, പെരുമ്പഴുതൂർ ഷിബു എന്നിവർ പങ്കെടുത്തു.
യുവജനാതദൾ (എസ്) നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അതിയന്നൂരിൽ മണ്ഡലം പ്രസിഡന്റ് എം.കെ. റിജോഷ് നെല്ലിമൂട്, തിരുപുറത്ത് മണ്ഡലം സെക്രട്ടറി എസ്. റോയി, കുളത്തൂരിൽ മണ്ഡലം ജോ. സെക്രട്ടറി ബിനോ ബൻസിഗർ, കാരോടിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബൈജു, ചെങ്കലിൽ മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ സ്റ്റീഫൻ, നെയ്യാറ്റിൻകര ടൗണിൽ സംസ്ഥാന സെക്രട്ടറി കൂട്ടപ്പന രാജേഷ് എന്നിവർ ഫല വൃക്ഷത്തൈകൾ നട്ട് ഉദ്ഘാടനം ചെയ്തു. നെല്ലിമൂട് പ്രഭാകരൻ, പൊൻവിള അനിൽരാജ്, ഞാറക്കാല സുരേഷ്, ഋഷിരാജ്, ഡി. ശോഭൻ, കൊടങ്ങാവിള സ്റ്റീഫൻ, ആര്യാ മോഹൻ, ആൻസി, അജിൻദാസ്, നിധിൻ, അരുൺദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാനിന്റെ നേതൃത്വത്തിൽ
നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ നടന്ന പരിപാടി കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ പരിസ്ഥിതി ദിന സന്ദേശം നൽകി. നഗരസഭാ ചെയർമാൻ പി.കെ. രാജ് മോഹൻ, ഡെപ്യൂട്ടി തഹസിൽദാർ ലാൽ ജോസ്, ഫ്രാൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
നെയ്യാറ്റിൻകര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെയും അമ്മാസ് കേരളയുടെയും നേതൃത്വത്തിൽ സുഗതകുമാരി ടീച്ചറുടെ സ്മൃതി വനമായ സുഗത വനത്തിൽ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ. രാജ്മോഹൻ വൃക്ഷത്തൈ നട്ടു. അമ്മാസ് വൈസ് പ്രസിഡന്റ് വി. കേശവൻകുട്ടി, പി.ടി.എ പ്രസിഡന്റ് ജി. സജീകൃഷ്ണൻ, എൻ.കെ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ക്യാപ്ഷൻ: അരുവിപ്പുറത്ത് നടന്ന പരിസ്ഥിതി ദിനാഘോഷത്തിൽ ശിവഗിരി മഠം ജനറൽ സെക്രട്ടറിയും മഠാധിപതിയുമായ സ്വാമി സാന്ദ്രനന്ദയും ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനും ചേർന്ന് വൃക്ഷത്തൈ നടുന്നു