കല്ലമ്പലം: പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾക്ക് പരിക്ക്. പള്ളിക്കൽ വല്ലഭൻ കുന്നിൽ കഴിഞ്ഞദിവസം രാവിലെ 10.30 ഓടെയായിരുന്നു അപകടം. തടി കയറ്റി വന്ന പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അമിത ഭാരം കയറ്റിയതായിരുന്നു വണ്ടി മറിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. വണ്ടിയിലുണ്ടായിരുന്ന ആറുപേരിൽ ഒരാൾക്കാണ് പരിക്കേറ്റത്. രണ്ട് കാലും ചതഞ്ഞരഞ്ഞ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കൽ പൊലീസും നാവായിക്കുളം ഫയർഫോഴ്സുമെത്തി നാട്ടുകാരുടെ സഹകരണത്തോടെ ഗതാഗതം പുനഃസ്ഥാപിച്ചു.