പാറശാല: കാർഷിക പഞ്ചായത്ത് എന്നറിയപ്പെടുന്ന ചെങ്കൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനാചരണവും അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനവും കെ.ആൻസലൻ എം.എൽ.എ നിർവഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഐറിൻ. ജി സ്വാഗതം ആശംസിച്ചു. ചെങ്കൽ കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അജിത് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ത്രേസ്യ സിൽവസ്റ്റർ, ലാൽ രവി, പ്രമീളകുമാരി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ.കെ.ബിന്ദു, റസാലം, കൃഷി ഓഫീസർ ആൻസി ആർ.ജെ, കർഷകർ, പഞ്ചായത്തിൽ നടപ്പിലാക്കുന്ന എല്ലാ വീട്ടിലും കൃഷിത്തോട്ടം പദ്ധതിയിലെ ഗുണഭോക്താക്കൾ, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുറം എന്നീ കൃഷിഭവനുകളിലെ കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ: ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണവും ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഒരു കോടി ഫല വൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനവും കെ.ആൻസലൻ എം.എൽ.എ നിർവഹിക്കുന്നു.