chara

നെയ്യാറ്റിൻകര: വീട്ടിൽ ചാരായം വാറ്റിയ കേസിൽ പെരുമ്പഴുതൂർ സ്വദേശി രാജേന്ദ്രൻ നായർ (50) നെയ്യാറ്റിൻകര എക്സൈസിന്റെ പിടിയിലായി. ഇയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ കോട, 5 ലിറ്റർ ചാരായം, വാറ്റ് ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ സച്ചിൻ, പ്രിവന്റീവ് ഓഫീസർ ജയശേഖർ, ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, സതീഷ് കുമാർ, കൃഷ്ണകുമാർ, അരുൺ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണുശ്രീ, ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.