നെയ്യാറ്റിൻകര: സ്കൂൾ കോമ്പൗണ്ടിനുളളിൽ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന രണ്ടുപേരെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി കേസെടുത്തു. നെയ്യാറ്റിൻകര പെരുമ്പഴുതൂ‌ർ അയണിയറത്തല കിഴക്കുംകര റോഡരികത്ത് വീട്ടിൽ ശോഭലാൽ (22), കീളിയോട് കുഴിവിള വീട്ടിൽ സുധി സുരേഷ് (20) എന്നിവരെയാണ് പിടികൂടിയത്. സ്കൂളിനുളളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമെന്ന നാട്ടുകാരുടെ പരാതിയിൽ പരിശോധന നടത്തുന്നതിനിടെ സ്കൂളിനുളളിൽ കഞ്ചാവ് വലിച്ചുകൊണ്ടിരുന്ന യുവാക്കൾ പൊലീസിനെ പിടിച്ചുതള്ളി ഓടുകയായിരുന്നു. എസ്.ഐ രാജേഷ് കുമാർ, പൊലീസ് ട്രെയിനി അഭിചന്ദ് എന്നിവർ ചേർന്ന് പ്രതികളെ പിടികൂടി.