തിരുവനന്തപുരം: പാർട്ടി മന്ത്രിമാരുടെ മാദ്ധ്യമകാര്യ ഏകോപനത്തിനായി മാദ്ധ്യമപ്രവർത്തകൻ കെ.പി. ജയദീപിനെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിയോഗിച്ചു. പ്രമുഖ മാദ്ധ്യമങ്ങളിൽ പ്രവർത്തന പരിചയമുള്ള ജയദീപ് കോഴിക്കോട് നടക്കാവ് സ്വദേശിയാണ്. എ.ഐ.വൈ.എഫ് ദേശീയ ട്രഷററായിരുന്നു. റവന്യൂമന്ത്രിയുടെ ഓഫീസിൽ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ തസ്തികയിലാണ് നിയമനം.