redcros

തിരുവനന്തപുരം: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നട്ടു. പരിപാടിയുടെ ഉദ്ഘാടനം ആശുപത്രി സൂപ്രണ്ട് ഡോ. വത്സല വൃക്ഷത്തൈ നട്ടു നിർവഹിച്ചു. ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി നെയ്യാറ്റിൻകര ജില്ലാ ഗവൺമെന്റ് ആശുപത്രിയിലേക്ക് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർജിക്കൽ ഗൗൺ, മാസ്‌ക്, സോപ്പ് എന്നിവ വിതരണം ചെയ്തു. റെഡ്‌ക്രോസ് താലൂക്ക് ചെയർമാൻ മനോജിൽ നിന്ന് സൂപ്രണ്ട് ഡോ. വത്സല ഏറ്റുവാങ്ങി. താലൂക്ക് സെക്രട്ടറി മഞ്ചവിളാകം ഷിബു, കൗൺസിലർ മഞ്ചത്തല സുരേഷ്, ജില്ലാ സമിതിയംഗം മോഹനചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

caption ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നെയ്യാറ്റിൻകര ജില്ലാ ജനറൽ ഹോസ്പിറ്റലിൽ പരിസ്ഥിതി ദിനചാരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ നടുന്നു