തിരുവനന്തപുരം:പാറ ഖനനം വഴി നികുതി ഇതര വരുമാനം വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നതായി സർക്കാരിന്റെ മീഡിയം ടേം ഫിസ്കൽ പോളിസി സ്റ്രേറ്റ്മെന്റിൽ വ്യക്തമാക്കിയതോടെ ക്വാറികളുടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സാധ്യത. നിലവിൽ പാറ ഖനനത്തിനും മണ്ണെടുക്കുന്നതിനും കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നികുതിയേതര വരുമാനത്തിൽ ഈ വർഷം 14,335 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ലോട്ടറി വഴിയാണ് നികുതിയേതര വരുമാനത്തിന്റെ 80 ശതമാനം ലഭിക്കുന്നത്. 2017-18ൽ നികുതിയേതര വരുമാനത്തിൽ ആകെ ലഭിച്ച 11,199 കോടിയിൽ 9,034 കോടിയും ലോട്ടറിയിൽ നിന്നായിരുന്നുവെങ്കിലും അതിന്റെ ബഹുഭൂരിഭാഗവും ലോട്ടറി ടിക്കറ്ര് അച്ചടിക്കാനും കമ്മിഷനും സമ്മാനങ്ങൾക്കുമായി ചെലവഴിച്ചു. ഫലത്തിൽ 1406 കോടി രൂപയാണ് ലോട്ടറിയിൽ നിന്ന് ലഭിച്ചത്.
പാറ ഉടമകളുടെ ആവശ്യം
64ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുകൊടുത്ത ഭൂമിയിലും വനഭൂമി പട്ടയഭൂമിയിലും ഖനനത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക.ക്വാറിക്ക് മാത്രമേ ഈ ഭൂമി ഉപയോഗിക്കാൻ കഴിയു എന്ന സർട്ടിഫിക്കറ്രും ഇതിനാവശ്യമായിരുന്നു. പുറമ്പോക്കിലെ ഖനനത്തിനുള്ള വ്യവസ്ഥകൾ ലഘൂകരിക്കണം .