k

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് അത്യാവശ്യം ജീവനക്കാരെ വിനിയോഗിച്ച് കൃഷിഭവനുകൾ പ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. ലോക്ക് ഡൗണിൽ കൃഷിഭവനുകൾ അടച്ചിട്ടിരിക്കുന്നതിനാൽ മഴക്കാലത്തുണ്ടായ കൃഷി നാശം വിലയിരുത്താൻ കഴിഞ്ഞിരുന്നില്ല. ഇത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന കൃഷി ഡയറക്ടറുടെ അഭ്യർഥനയെ തുടർന്നാണ് അനുമതി നൽകിയത്.