കാഞ്ഞിരംകുളം: യുവജന സംഘം ലൈബ്രറിയും ചൈതന്യാ സാഹിത്യ സമിതിയും സംയുക്തമായി ഹൈസ്കൂൾ, ഹയർ സെക്കൻ‌ഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി ചെറുകഥ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 'എന്റെ സ്കൂൾ ജീവിതം' അല്ലെങ്കിൽ ' 'മഴക്കാലം' എന്നീ ഏതെങ്കിലും ഒരു വിഷയത്തിൽ കഥ രചിച്ച് പേര്, ക്ലാസ്, സ്കൂൾ, ഫോൺ നമ്പർ എന്നിവ സഹിതം, ഷൈജു അലക്സ്, കൺവീർ, പ്രോഗ്രാം കമ്മിറ്റി, യുവജനസംഘം ലൈബ്രറി, കാഞ്ഞിരംകുളം പി.ഒ, പിൻ: 695524 എന്ന വിലാസത്തിലോ, 9745843713 എന്ന വാട്സാപ്പ് നമ്പരിലോ ഈ മാസം 13ന് വൈകിട്ട് 5ന് മുൻപായി അയയ്ക്കണം.