തിരുവനന്തപുരം: നഗരത്തിലെ ഏറ്റവും തിരക്കുള്ള ചാല വാർഡിലെ മാലിന്യം മാറ്റണമെന്ന തന്റെ ആവശ്യം പരസ്യമായി നിരസിച്ച മേയറുടെ നിലപാട് തികച്ചും അപഹാസ്യവും നിഷേധാത്മകവുമാണെന്ന് ചാല കൗൺസിലർ സിമി ജ്യോതിഷ് ആരോപിച്ചു. മറ്റു വാർഡുകളിലെ ചവർ മാറ്റാൻ നഗരസഭ ചുമതലപ്പെടുത്തിയ കരാറുകാരൻ തന്നെയാണ് ചാലയിൽ ചവർ നിക്ഷേപിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചീഞ്ഞുനാറുന്ന മാലിന്യമാണ് ചാലയിൽ കൊണ്ടിടുന്നത്. ചാലയിൽ കുമിഞ്ഞ് കൂടിയ മാലിന്യം നീക്കാൻ നടപടി കൈക്കൊണ്ടില്ലെങ്കിൽ ബഹുജനപിന്തുണയോടെ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്ന് സിമിജ്യോതിഷ് മേയർക്ക് മുന്നറിയിപ്പ് നൽകി.