തിരുവനന്തപുരം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി രണ്ടര ലക്ഷം വൃക്ഷത്തൈകൾ നട്ട് ഡി.വൈ.എഫ്.ഐ. ഓരോ യൂണിറ്റ് പ്രദേശത്തും 10 വൃക്ഷത്തൈകൾ വീതമാണ് നട്ടത്. ഒപ്പം സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിലും പ്രവർത്തകർ പങ്കെടുത്തു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം തിരുവനന്തപുരത്ത് കുന്നുകുഴിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.