വെഞ്ഞാറമൂട്: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാമനപുരം ബ്ലോക്ക് ഓഫീസിലെ മുഴുവൻ ജീവനക്കാരും ഡെഫേർഡ് സാലറിയുടെ ഒരു ഗഡു തുക സംഭാവന ചെയ്തു. 31 ജീവനക്കാരുടെ സംഭാവനയായി 2,24,362 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതിന്റെ സാക്ഷ്യപത്രം ബി.ഡി.ഒ എം.സഖി എം.എൽ.എ ഡി.കെ.മുരളിക്ക് കൈമാറി. വാമനപുരം ബ്ലോക്ക് ഓഫിസ് ജീവനക്കാരി മിനിമോൾ. ആർ.കെ റിട്ടയർ ആകുന്നതുവരെ പ്രതിമാസം 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്നതിന്റെ സമ്മതപത്രവും എം.എൽ.എ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, വൈസ് പ്രസിഡന്റ് എസ്.എം. റാസി, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വൈ.വി.ശോഭകുമാർ, അസീനാ ബീവി, അരുണാ സി ബാലൻ, യൂണിയൻ ഏര്യാ സെക്രട്ടറി ജി.കെ.മുരളീകൃഷ്ണൻ, പ്രസിഡന്റ് വി.എസ്.സുബി എന്നിവർ പങ്കെടുത്തു.