പാലോട്: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പാലോട് പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ പരിസരത്ത് വൃക്ഷത്തൈ നട്ട് സി.ഐ.സി.കെ മനോജ് ഉദ്ഘാടനം ചെയ്തു. എസ് .ഐ നിസാറുദ്ദീൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. പുലിയൂർ വാർഡിൽ നടന്ന പരിപാടി ഡി.ബി.എൽ.പി എസിൽ വച്ച് വാർഡ്‌ അംഗം പി. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നന്ദിയോട് പോങ്ങുംമുട് നടന്ന പരിസ്ഥിതി ദിനാചരണം ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം നന്ദിയോട് സതീശൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വെ എഫ് പെരിങ്ങമ്മല മേഖലാ കമ്മറ്റി സംഘടിപ്പിച്ച പരിപാടി പെരിങ്ങമ്മല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എ.ഐ.വൈ.എഫ് സംസ്ഥാന കമ്മറ്റി അംഗം കെ.ജെ.കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ഭൂ സൂപോഷക യജ്ഞ സമിതിയുടെ ഭാഗമായി പെരിങ്ങമ്മല സംഘടിപ്പിച്ച പരിപാടിയിൽ അജിത് പെരിങ്ങമ്മല, സുരേഷ്, പ്ലാമൂട് അജി, ബിന്ദു സുരേഷ്, മനോഹരൻ നായർ, പ്രദീപ് മണ്ണാന്തല തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച മുൻ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ ഓർമ്മക്കായി നന്ദിയോട് മീൻമുട്ടിയിൽ നന്ദിയോട് യുവജന കേന്ദ്രം സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മിറ്റി അംഗം അൻസാരി ഉദ്ഘാടനം ചെയ്തു. നന്ദിയോട് പഞ്ചായത്തിലെ പച്ചവാർഡിൽ "തണലേകാം തൈ നടാം "ക്യാമ്പയിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ വിനീത ഷിബു നിർവഹിച്ചു.