വിതുര: എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ വിതുര ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പി.പി.ഇ കിറ്റുകൾ, എൻ 95 മാസ്കുകൾ, സർജിക്കൽ മാസ്കുകൾ, ഗ്ലൗസ് എന്നിവ വിതരണം ചെയ്തു. മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ അസോസിയേഷൻ ജില്ലാപ്രസിഡന്റ് ജോൺ.കെ.സ്റ്റീഫൻ ,ജില്ലാസെക്രട്ടറി രാകേഷ് കമൽ, മരുതാമല വാർ‌ഡ് മെമ്പർ ഗിരീഷ് കുമാർ, ചെറ്റച്ചൽ വാ‌ർഡ് മെമ്പർ സുരേന്ദ്രൻനായർ, മേമല വാർഡ്മെമ്പർ മേമല വിജയൻ, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് സെക്രട്ടറി ഷിബു വിതുര, ട്രഷറർ സുധീഷ്, സജയകുമാർ, രജി.ആർ.നായർ, മണിക്കുട്ടൻ, മുഹമ്മദ് ഹൈസം, രഞ്ജുനാഥ്, മധു എന്നിവർ പങ്കെടുത്തു.