general

ബാലരാമപുരം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഹകരണ വകുപ്പ് നടത്തുന്ന ഹരിതം സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ബാലരാമപുരം സർവീസ് സഹകരണ ബാങ്കിന്റെ മേൽനോട്ടത്തിൽ സ്‌പിന്നിംഗ് മിൽ വളപ്പിലെ കൃഷിയിടത്തിൽ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ജ്യോതി പ്രസാദ് വൃക്ഷത്തൈനട്ട് നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര അസിസ്റ്റന്റ് രജിസ്ട്രാർ പ്രമീള, യൂണിറ്റ് ഇൻസ്പെക്ടർ എസ്.പി. അനിൽ, നെയ്യാറ്റിൻകര സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ബി.എസ്. ചന്തു, ഭരണസമിതി അംഗങ്ങളായ അഡ്വ. ഫെഡ്രിക്ക് ഷാജി, രാധാകൃഷ്ണൻ, ഷാഹുൽ ഹമീദ്, ബാങ്ക് സെക്രട്ടറി എ. ജാഫർ ഖാൻ തുടങ്ങിയവർ പങ്കെടുത്തു.