വിതുര: വിതുര പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്കുള്ള സാധനങ്ങൾ വിതുര ദൈവപരിപാലന ലത്തീൻ കത്തോലിക്കാ ദേവാലയത്തിലെ വിൻസെന്റ് ഡി. പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നൽകി. ഇടവക വികാരി ഫാ. റോബിൻ ചക്കാലക്കൽ സാധനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജിന് കൈമാറി. വിൻസെന്റ് ഡി.പോൾ സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് വിജയൻ, സെക്രട്ടറി രാജൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ചേന്നൻപാറ വാർഡ് മെമ്പർ മാൻകുന്നിൽ പ്രകാശ്, ഗണപതിയാംകോട് വാർഡ് മെമ്പർ തങ്കമണി, കല്ലാർ വാ‌ഡ്മെമ്പർ സുനിത എന്നിവർ പങ്കെടുത്തു.