തിരുവനന്തപുരം: ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നയങ്ങൾക്കെതിരെ 11ന് സംസ്ഥാനത്തെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം സംഘടിപ്പിക്കാൻ ട്രേഡ് യൂണിയൻ സംയുക്ത സമിതി തീരുമാനിച്ചു. സംയുക്ത യോഗത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. എളമരം കരീം, കെ.പി. രാജേന്ദ്രൻ, അഡ്വ. തമ്പാൻ തോമസ്, അഡ്വ. എ. റഹ്മത്തുള്ള, തോമസ് ജോസഫ്, സോണിയ ജോർജ്, വി.കെ. സദാനന്ദൻ, അഡ്വ. ടി.ബി. മിനി, കവടിയാർ ധർമ്മൻ, വി. സുരേന്ദ്രൻ പിള്ള, ജോസ് പുത്തൻ കാല, മനോജ് പെരുമ്പള്ളി, വി.വി. രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവർദ്ധനവിനെതിരെ പ്രഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.