kappan

തിരുവനന്തപുരം: എൻ.സി.കെ. (നാഷണലിസ്റ്റ് കോൺഗ്രസ് കേരള) സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന ഉന്നതാധികാര സമിതിയാണ് തീരുമാനമെടുത്തത്. വിവിധ ഗ്രൂപ്പുകളും വിവിധ പാർട്ടി നേതാക്കളും എൻ.സി.കെയിൽ ചേർന്നു പ്രവർത്തിക്കാൻ താത്പര്യം അറിയിച്ച സാഹചര്യത്തിലാണ് പുനഃസംഘടന പ്രവർത്തനത്തിന് ചുമതലയുള്ള സംസ്ഥാന കൺവീനറായി സംസ്ഥാന ജനറൽ സെക്രട്ടറി കടകംപള്ളി സുകുവിനെ ചുമതലപ്പെടുത്തിയത്. സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന ജൂൺ 30ന് പൂർത്തീകരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. മാത്യു അറിയിച്ചു.