കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ കുരങ്ങുകളുടെ ശല്യം ഒഴിവാക്കാനായി പപ്പായ തൈ നടുന്നു. കുരങ്ങുകൾ ആഹാരത്തിനായി കാർഷികവിളകൾ നശിപ്പിക്കുന്നത് തടയാനാണ് പപ്പായ തൈ നടുന്നത്.
തൈ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന നിർവഹിച്ചു. വൈസ് പ്രസിഡന്റ് മാധവൻ കുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.എസ്. ബിജു, ഷീബ, വാർഡ് മെമ്പർ നൂർജഹാൻ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.