bjp-chenkal

പാറശാല: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 21 കേന്ദ്രങ്ങളിൽ ഫലവൃക്ഷത്തെകളും ഔഷധ സസ്യങ്ങളും നട്ടു. ചെങ്കൽ സായ് കൃഷ്ണ പബ്ലിക് സ്കൂൾ അങ്കണത്തിൽ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ജന. സെക്രട്ടറി വെങ്ങാനൂർ സതീഷ്, ചെങ്കൽ രാജശേഖരൻനായർ, പഞ്ചായത്ത് അദ്ധ്യക്ഷൻ ആശ്രമം ഹരിഹരൻ, കർഷക മോർച്ച പ്രസിഡന്റ് പ്രതാപചന്ദ്രൻ, കർഷകമോർച്ച വൈസ് പ്രസിഡന്റ് ശ്രീജിത്ത്, ബി.ജെ.പി പഞ്ചായത്ത് ജന. സെക്രട്ടറി ജയപ്രശാന്ത്, മഹിളാ മോർച്ച അദ്ധ്യക്ഷ ലക്ഷ്മി, യുവമോർച്ച അദ്ധ്യക്ഷൻ വട്ടവിള അരുൺ, യുവമോർച്ച ജന.സെക്രട്ടറി രതിൻ, പഞ്ചായത്ത് ഐ.ടി സെൽ കൺവീനർ ചെങ്കൽ എന്നിവർ പങ്കെടുത്തു.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബി.ജെ.പി ചെങ്കൽ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ 21 കേന്ദ്രങ്ങളിലെ ഫലവൃക്ഷത്തെകൾ ഔഷധ സസ്യങ്ങൾ നടുന്ന ചടങ്ങ് കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു