മലയിൻകീഴ്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മലയിൻകീഴ് ഗ്രാമപഞ്ചായത്ത് ഗവ.വി.എച്ച്.എസ്.സ്കൂൾ മുറ്റത്തുള്ള മുത്തശ്ശി ഞാറ മരത്തെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വ ൽസലകുമാരിയുടെ അദ്ധ്യക്ഷതയിൽ ഞാറ മരച്ചോട്ടിൽ ചേർന്ന യോഗത്തിൽ ഐ.ബി. സതീഷ്.എം.എൽ.എയും കവി കാട്ടാക്കട മുരുകനും ചേർന്നാണ് 70 വർഷം പഴക്കമുള്ള ഞാറമരത്തിൽ പൊന്നാട ചാർത്തിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. വാസുദേവൻനായർ, ഒ.ദി.ബിന്ദു, പി.ടി.എ.പ്രസിഡന്റ് എം. അനിൽകുമാർ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിന്ദു രാജ് ഗോപകുമാർ, രജിത്ത്, ബി.കെ. ഷാജി, അനിത എന്നിവർ സംസാരിച്ചു.
(ഫോട്ടോ അടിക്കുറിപ്പ്...പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുത്തശ്ശി മരത്തെ ആദരിയ്ക്കുന്നതിന് മലയിൻകീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച യോഗം ഐ.ബി.സതീഷ്.എം.എ.എ.ഉദ്ഘാടനം ചെയ്യുന്നു. കവി മുരുകൻ കാട്ടാക്കട, വൽസലകുമാരി,സുരേഷ് ബാബു എന്നിവർ സമീപം.)