പാറശാല: ലോക പരിസ്ഥിതി ദിനത്തിൽ ഓൺലൈനിലൂടെ 100 വിദ്യാർത്ഥികളെ ഒന്നിച്ചണിനിരത്തി തൈ നട്ട് കലാദ്ധ്യാപകർ മാതൃകയായി. സാംസ്‌കാരിക വകുപ്പും നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയിലെ കലാദ്ധ്യാപകരാണ് പരിസ്ഥിതി ദിനത്തിൽ നെയ്യാറ്റിൻകര ക്ലസ്റ്ററിലെ 100 വിദ്യാർത്ഥികളെ ഒരുമിപ്പിച്ച് തൈ നട്ടത്. സൗജന്യമായും പ്രായഭേദമന്യയും ആർക്കും പങ്കെടുക്കാവുന്ന കേരള സർക്കാർ കലാപരിശീലന പദ്ധതിയാണ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി. 7 വിഷയങ്ങളിലായി 7അദ്ധ്യാപകരാണ് നെയ്യാറ്റിൻകര ക്ലസ്റ്ററിൽ സൗജന്യ കലാപരിശീലനം നടത്തുന്നത്.